മ​ത്സ്യ​ഗ്രാ​മം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്
Tuesday, February 25, 2020 11:01 PM IST
ആലപ്പുഴ: ത​ണ്ണീ​ര്‍​മു​ക്ക​ത്തെ മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​ക്കു പി​ന്തു​ണ​യു​മാ​യി മ​ത്സ്യ​വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 28 നു ​ഫി​ഷ​റീ​സ് മ​ന്തി ജെ. ​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​മ​ണ്ണേ​ല്‍ 521 -ാം ന​മ്പ​ര്‍ മ​ത്സ്യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലാ​ണ് പ​രി​പാ​ടി. പ​ദ്ധ​തി ന​ട​ത്തി​പ്പി​നു മത്സ്യഭ​വ​ന്‍റെ സ​ബ്‌​സെ​ന്‍റ​റും ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. അ​തി​നൊ​പ്പം മ​ത്സ്യ ഭ​വ​ന്‍റെ കെ​ട്ടി​ടനി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നും തു​ട​ക്കം കു​റി​ക്കും. ത​ണ്ണീ​ര്‍​മു​ക്കം മ​ണ്ണേ​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നി​ര്‍​വ​ഹി​ക്കും .
പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നാ​യി നാ​ലു​കോ​ടി രൂ​പ പ്ര​ത്യേ​കം അ​നു​വ​ദി​ച്ച് ന​ല്‍​കി​യ മ​ന്ത്രി മേ​ഴ്‌​സി​കു​ട്ടി​യ​മ്മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ആ​ധു​നി​ക രീ​തി​യി​ലു​ള​ള മ​ത്സ്യ മാ​ര്‍​ക്ക​റ്റ്, മ​ത്സ്യ റ​സ്റ്റോ​റ​ന്‍റ്, മ​ത്സ്യ മ്യൂ​സി​യം, മ​ത്സ്യ ഫെ​സ്റ്റ്, ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ര്‍, മി​നി ഫി​ഷ് ഹാ​ര്‍​ബ​ര്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക​ളി​ല്‍ ഉ​ണ്ട്.
ച​ട​ങ്ങി​ല്‍ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. മ​ത്സ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. വേ​മ്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ സ​ങ്കേ​ത​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം, ക​ണ്ട​ല്‍ ന​ടീ​ല്‍ പ​ദ്ധ​തി, മ​ത്സ്യ​വും ക​ക്ക​യു​ടേ​യും കു​ഞ്ഞു​ങ്ങ​ളു​ടെ നി​ക്ഷേ​പം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.