എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ല്‍ വി​ശ്വാ​സ​പ​രി​ശീ​ല​ന വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 31, 2020 9:54 PM IST
കൊ​​​ച്ചി: വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കൊ​​​പ്പം മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കും സ​​​വി​​​ശേ​​​ഷ​​​മാ​​​യ പ​​​ങ്കു​​​ണ്ടെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം -​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ വി​​​ശ്വാ​​​സ​പ​​​രി​​​ശീ​​​ല​​​ന വ​​​ര്‍​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കു​​​ട്ടി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു വീ​​​ടു​​​ക​​​ള്‍ വി​​​ശ്വാ​​​സപ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന വേ​​​ദി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്ന സ​​​ഭ​​​യു​​​ടെ ദ​​​ര്‍​ശ​​​നം വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ ഉ​​​ള്‍​ക്കൊ​​​ണ്ട് മു​​​ന്നോ​​​ട്ടു പോ​​​കേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​ത്. സാ​​​മൂ​​​ഹ്യ​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മ​​​ക്ക​​​ള്‍ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക​​​യും വി​​​ശ്വാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​റി​​​വു​​​ക​​​ളും അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം സ്വാ​​​യ​​​ത്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന രീ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം.
ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​തി​​​രൂ​​​പ​​​ത വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഡോ​​​മു​​​സ് കാ​​​റ്റ് (വീ​​​ടു​​​ക​​​ളി​​​ലെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​നം) ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്കും മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കും ന​​​വ്യാ​​​നു​​​ഭ​​​വ​​​മാ​​​കും. മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ന​​​ല്ല സാ​​​ധ്യ​​​ത​​​ക​​​ള്‍ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ സ​​​ഹാ​​​യി​​​ക്കും.
ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​ര്‍ എ​​​ഴു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വി​​​ദ്യ​​​ര്‍​ഥി​​​ക​​​ള്‍​ക്കു വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ഈ ​​​രം​​​ഗ​​​ത്തെ ശു​​​ശ്രൂ​​​ഷ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണ്. ക്രി​​​യാ​​​ത്മ​​​ക​​​വും പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​യ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് അ​​​തി​​​രൂ​​​പ​​​ത എ​​​ക്കാ​​​ല​​​വും നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്നു​​​ണ്ട്. ക്രി​​​സ്തു സ​​​ഭ​​​യെ ഏ​​​ല്‍​പ്പി​​ച്ച ദൗ​​​ത്യം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി തു​​​ട​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെ​​​യും അ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മു​​​ള്ള വൈ​​​ദി​​​ക​​​രെ​​​യും സ​​​ന്യ​​​സ്ത​​​രെ​​​യും അ​​​നു​​​മോ​​​ദി​​​ക്കു​​​ന്നു. ‘സ്നേ​​​ഹം സ​​​ര്‍​വോ​​​ത്കൃ​​​ഷ്ടം’ എ​​​ന്ന വ​​​ച​​​ന​​​ദ​​​ര്‍​ശ​​​ന​​​ത്തെ ആ​​​ധാ​​​ര​​​മാ​​​ക്കി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ പ്ര​​​ത്യാ​​​ശ ന​​​ല്‍​കു​​​ന്ന​​​താ​​​ണെ​​​ന്നും മാ​​​ര്‍ ക​​​രി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.
വി​​​ശ്വാ​​​സപ​​​രി​​​ശീ​​​ല​​​ന വ​​​ര്‍​ഷ​​​ത്തി​​​ലെ ലോ​​​ഗോ, വ​​​ച​​​ന​​​ദീ​​​പം എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ച​​​ട​​​ങ്ങി​​​ല്‍ ന​​​ട​​​ന്നു. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ.​ ഡോ. ​​ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത്, വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​ ഡോ. ​​പീ​​​റ്റ​​​ര്‍ ക​​​ണ്ണ​​​മ്പു​​​ഴ, അ​​​സി​​​സ്റ്റ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ഡി​​​ബി​​​ന്‍ മീ​​​മ്പ​​​ത്താ​​​ന​​​ത്ത്, റ​​​വ.​ ഡോ. ​​ജോ​​​സ് മ​​​ണ്ടാ​​​ന​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.