ച​ക്കു​ള​ത്തു​കാ​വി​ൽ ഗൗ​രി​ദ​ർ​ശ​ന​വും വ​ള എ​ഴു​ന്ന​ള്ളി​പ്പ് മ​ഹോ​ത്സ​വ​വും
Thursday, August 6, 2020 10:05 PM IST
ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഗൗ​രി​ദ​ർ​ശ​ന​വും വ​ള എ​ഴു​ന്ന​ള്ളി​പ്പ് മ​ഹോ​ത്സ​വും 21 ന് ​ന​ട​ക്കും. ചി​ങ്ങ​മാ​സ​ത്തി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​വ​രാ​റു​ള്ള ഗൗ​രി ദ​ർ​ശ​ന​വും വ​ള എ​ഴു​ന്നു​ള്ളി​പ്പ് മ​ഹോ​ത്സ​വ​വും കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി നി​ല​നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. അ​ന്നേ ദി​വ​സം ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മീ​ൻ പി​ടി​കൂ​ടി

അ​ന്പ​ല​പ്പു​ഴ: നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് വി​ല്പ​ന​ക്കെ​ത്തി​ച്ച മീ​ൻ പോ​ലീ​സ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​ള​ഞ്ഞ വ​ഴി​യി​ൽ നി​ന്നാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് ഇ​തു പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച മ​ത്തി​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം മൂ​ലം വ്യാ​ഴാ​ഴ്ച വ​രെ ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്ത് മ​ത്സ്യ വി​പ​ണ​നം ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധി​ച്ചി​രു​ന്നു. ഇ​ത് ലം​ഘി​ച്ച് വി​ല്പ​ന​ക്കെ​ത്തി​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.