മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽനി​ന്നു ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യി
Thursday, August 13, 2020 10:17 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ നി​ന്ന ച​ന്ദ​ന മ​രം മോ​ഷ​ണം പോ​യി.
പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്ന വ​ലി​യ ച​ന്ദ​ന മ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു ക​ട​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കോ​ള​ജി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ വീ​ഴ്ച​യാ​ണ് ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. നി​ല​വി​ൽ പ​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് കോ​ള​ജി​ന്‍റെ​യും വ​സ്തു​ക്ക​ളു​ടെ​യും മ​റ്റും സു​ര​ക്ഷാ ചു​മ​ത​ല​യ്ക്കാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രി​ൽ ചി​ല​ർ രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ചെ​ത്തു​ന്ന​താ​ണ് മോ​ഷ​ണം ന​ട​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഏ​താ​നും ദി​വ​സം മു​ന്പ് കോ​ള​ജി​ലെ ഇ​രു​ന്പ് സാ​ധ​ന​ങ്ങ​ൾ ആ​ക്രി വി​ല​യ്ക്ക് മ​റി​ച്ചു കൊ​ടു​ക്കാ​നും സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​ത് പി​ടി​കൂ​ടി​യ​തോ​ടെ ഈ ​ജീ​വ​ന​ക്കാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​വ​രു​ടെ വീ​ഴ്ച മൂ​ലം ച​ന്ദ​ന മ​ര​വും ന​ഷ്ട​പ്പെ​ട്ട​ത്.