ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, August 13, 2020 10:41 PM IST
തു​റ​വൂ​ർ: പാ​ത​യോ​ര​ത്ത് നി​റു​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചാ​രും​മൂ​ട് നൂ​റ​നാ​ട് പു​തു​പ്പ​ള്ളി കൊ​ച്ചു​വീ​ട്ടി​ൽ പ​ടീ​റ്റ​തി​ൽ (സു​കൃ​തം) കെ.​കെ. മോ​ഹ​ന​ൻ (57) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ പൊ​ന്നാം വെ​ളി​പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 നാ​യി​രു​ന്നു അ​പ​ക​ടം. പാ​ത​യോ​ര​ത്ത് നി​റു​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ അ​ടി​യി​ലേ​യ്ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പ​ട്ട​ണ​ക്കാ​ട് പോ​ലീ​സും ചേ​ർ​ന്ന് കാ​റി​ൽ നി​ന്നു മോ​ഹ​ന​നെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ത​ന്നെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​രേ​ത​ൻ മു​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും എ​ൻ​ജി​ഒ യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: മി​നി (അ​ധ്യാ​പി​ക). മ​ക്ക​ൾ: ഡോ: ​ജി​ത്തു, ഗം​ഗ (എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി).