കുട്ടനാട് പാ​ക്കേ​ജ് തോ​മ​സ് ചാ​ണ്ടി​യു​ടെ ശ്ര​മ​ഫ​ലമെന്ന്
Saturday, September 19, 2020 10:23 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി നീ​ക്കി​വ​ച്ച 2447 കോ​ടി രൂ​പ അ​ന്ത​രി​ച്ച മു​ൻ എംഎ​ൽഎ തോ​മ​സ് ചാ​ണ്ടി​യു​ടെ ശ്ര​മ​ഫ​ല​മെ​ന്ന് സ​ഹോ​ദ​ര​നും എ​ൻസിപി സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​വു​മാ​യ തോ​മ​സ് കെ. ​തോ​മ​സ്. മു​ൻ എംഎ​ൽഎയു​ടെ സ്വ​പ്ന പ​ദ്ധ​തി​ക​ളാ​ണ് പാ​ക്കേ​ജി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നും ബ​ണ്ട് നി​ർ​മാ​ണ​ത്തി​നു​മാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ക്കേ​ജ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് എ​സി ക​നാ​ൽ പൂ​ർ​ണ​മാ​യും തു​റ​ക്കും. ഒ​ന്നാം പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കുശേ​ഷം കേ​ന്ദ്രസ​ർ​ക്കാ​ർ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ല്ല. അ​ന്ന് സം​സ്ഥാ​നം ഭ​രി​ച്ച യു​ഡിഎ​ഫ് സ്വീ​ക​രി​ച്ച അ​ശാ​സ്ത്രീ​യ സ​മീ​പ​ന​ങ്ങ​ൾ പാ​ക്കേ​ജി​ന്‍റെ ല​ക്ഷ്യ​ത്തി​നു ത​ട​സ​മാ​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.