ക​രു​ത​ലി​നൊ​രു കൈ​ത്താങ്ങ്: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, November 25, 2020 10:01 PM IST
ആ​ല​പ്പു​ഴ: ജൂ​ണിയ​ർ റെ​ഡ്ക്രോ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​നവ്യാ​പ​ക​മാ​യി മാ​സ്ക് വി​ത​ര​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി ക​രു​ത​ലി​നൊ​രു കൈ​ത്താങ്ങി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റെ​ഡ് ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​ ആ​ർ.​ മ​ണി​കു​മാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​റി​ന് മാ​സ്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
റെ​ഡ്ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഐ.​ആ​ർ. മു​ഹ​മ്മ​ദ് റാ​ഫി, ജെ​ആ​ർ​സി കോ​-ഓ​ർ​ഡി​നേ​റ്റ​ർ വി. ​ശ്രീ​ഹ​രി, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ. ​സ​തി, ഉ​പ​ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ പ​ത്മ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജെ​ആ​ർ​സി കേ​ഡ​റ്റു​ക​ൾ ത​യാ​റാ​ക്കി​യ 16,000 മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്യും.