വി​ക​സ​നം താ​ഴെ​ത്ത​ട്ടി​ലെ​ത്തി​ക്കാ​ൻ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Friday, November 27, 2020 10:29 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ഴെ​ത്ത​ട്ടി​ലെ​ത്തി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കേ​ന്ദ്രസ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മപ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ ന​ട​ന്ന സ്ഥാ​നാ​ർഥി സം​ഗ​മ​വും ക​ണ്‍​വ​ൻ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

ജ​ന​ങ്ങ​ളി​ലേ​ക്ക് അ​ടി​സ്ഥാ​ന വി​ക​സ​നം നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ച സ​ർ​ക്കാ​രാ​ണ് ന​രേ​ന്ദ്രമോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ. വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടി​ന്‍റെ ചോ​ർ​ച്ച ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. ദീ​ർ​ഘ​കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന പ​ല പ​ദ്ധ​തി​ക​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും കേ​ന്ദ്രസ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യി വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ദ​ക്ഷി​ണ​മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​രം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ, നി​യോ​ജ​കമ​ണ്ഡ​ലം ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ക​രു​മാ​ടി ഗോ​പ​കു​മാ​ർ, കെ. ​പ്ര​ദീ​പ്, ആ​ർ. ഗോ​പ​കു​മാ​ർ, സു​സ്മി​താ ജോ​ബി., സ്മി​ത എ​സ്. മോ​ഹ​ൻ, എ​സ്. ശ​ശി​ക​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.