റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി തി​രി​കെ എ​ടു​പ്പി​ച്ചു
Wednesday, April 7, 2021 9:44 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ശാ​ന്തി​ഗ്രാം നോ​ർ​ത്ത് ഡാം ​സൈ​റ്റി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി തി​രി​കെ എ​ടു​പ്പി​ച്ചു. ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണ് മാ​ലി​ന്യം ത​ള്ളി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ഴ​യും ചു​മ​ത്തി.
ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ശാ​ന്തി​ഗ്രാം - ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത് റോ​ഡ​രി​കി​ൽ ജ​ന​വാ​സ മേ​ഖ​ല​യ്ക്കും പൊ​തു​വ​ഴി​ക്കും ഇ​ട​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. വീ​ട്ടി​ൽ​നി​ന്നു​മു​ള്ള ജൈ​വ - അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ച്ച​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി​നി മാ​ത്യു, പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി, ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ടാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ങ്ക​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് എ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ളെ ക​ണ്ട​ത്തി സ്ഥ​ല​ത്ത് എ​ത്തി​ച്ച് മാ​ലി​ന്യം തി​രി​കെ എ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.