കാ​ണാ​താ​യ ക​മി​താ​ക്ക​ളു​ടെ ബൈ​ക്ക് പാ​ൽ​കു​ളം​മേ​ട്ടി​ൽ ക​ണ്ടെ​ത്തി
Friday, April 16, 2021 10:03 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ങ്ക​ട​വി​ൽ​നി​ന്നും കാ​ണാ​താ​യ ക​മി​താ​ക്ക​ൾ സ​ഞ്ച​രി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന ബൈ​ക്ക് പാ​ൽ​കു​ളം​മേ​ട്ടി​ൽ ക​ണ്ടെ​ത്തി. പോ​ലീ​സും നാ​ട്ടു​കാ​രും സ​മീ​പ​ത്ത് തി​ര​ച്ചി​ൽ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​രു​വ​രേ​യും വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ളും പോ​ലീ​സും ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ ബൈ​ക്ക് പാ​ൽ​ക്കു​ളം​മേ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി വി​ദ്യാ​ർ​ഥി​യും യു​വാ​വ് അ​ടി​മാ​ലി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​ണ്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ
പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ന്ന​ക്കാ​മാ​ലി മാ​ലി​ക്കു​ത്ത് ചെ​രു​വി​ൽ ബേ​ബി ജോ​സ​ഫ് (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു​മാ​സം മു​ൻ​പ് ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു​വ​ന്ന പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.