എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി
Tuesday, April 20, 2021 9:49 PM IST
മൂ​ന്നാ​ർ: തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചാ​യ​വാ​ങ്ങാ​ൻ പോ​യ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. കെ​ഡി​എ​ച്ച്പി ക​ന്പ​നി ക​ട​ച​ലാ​ർ എ​സ്റ്റേ​റ്റ് ഈ​സ്റ്റ് ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ ധ​ന​ശേ​ഖ​ർ (38) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30-ഓ​ടെ കാ​ണാ​താ​യ​ത്.
തോ​ട്ട​ത്തി​ൽ കൊ​ളു​ന്തെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​സ്റ്റേ​റ്റ് കാ​ന്‍റീ​നി​ൽ​നി​ന്നും ചാ​യ​വാ​ങ്ങു​വാ​ൻ പോ​യ​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്. മ​ല​മു​ക​ളി​ൽ കൊ​ളു​ന്തെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​ഴി​യി​ലൂ​ടെ ധ​ന​ശേ​ഖ​ർ ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ തേ​യി​ല​ക്കാ​ടു​ക​ൾ​ക്കു മ​ധ്യ​ത്തി​ലു​ള്ള ചോ​ല​വ​ന​ത്തി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പൊ​ടു​ന്ന​നെ ഇ​യാ​ൾ അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
അ​തേ​സ​മ​യം​ത​ന്നെ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന് ശ​ബ്ദം കേ​ട്ട​താ​യും ഇ​വ​ർ പ​റ​യു​ന്നു. പു​ലി​യു​ടെ ശ​ബ്ദ​ത്തി​നു സ​മാ​ന​മാ​യ ഒ​രു ശ​ബ്ദ​മാ​ണെ​ന്ന് ചി​ല​ർ പ​റ​ഞ്ഞ​തോ​ടെ തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന​വ​ർ ഉ​ട​ൻ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു.
മൂ​ന്നാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രു​ടെ സ​ഹാ​യ​വും തെ​രി​ച്ചി​ലി​നാ​യി തേ​ടി​യി​ട്ടു​ണ്ട്. ധ​ന​ശേ​ഖ​റി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യ നി​ല​യി​ലാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.