ബിടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Thursday, November 25, 2021 10:31 PM IST
മു​ട്ടം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ബി. ​ടെ​ക് ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. എ​ൻ​ട്ര​ൻ​സ് യോ​ഗ്യ​ത നേ​ടി​യ പ്ല​സ് ടു ​സ​യ​ൻ​സ് വി​ജ​യി​ച്ച​വ​ർ​ക്ക് ഗ​വ. ക്വോ​ട്ട​യി​ലും, എ​ൻ​ട്ര​ൻ​സ് ക്വാ​ളി​ഫൈ ചെ​യ്യാ​ത്ത​വ​ർ​ക്ക് എ​ൻ​ആ​ർ​ഐ ക്വോട്ട​യി​ലും പ്ര​വേ​ശ​നം നേ​ടാം.
എ​സ്‌​സി, എ​സ്ടി മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ സീ​റ്റു​ക​ൾ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ​സ് 17,500 രൂ​പ. ഫോ​ണ്‍. 9447980555.

മെ​ഡ​ൽ വി​ത​ര​ണം നാ​ളെ

തൊ​ടു​പു​ഴ: ജി​ല്ലാ ബോ​ക്സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 11ന് ​ക​രി​മ​ണ്ണൂ​ർ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ദേ​ശീ​യ-സം​സ്ഥാ​നത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ ബോ​ക്സിം​ഗ് ക​രാ​ട്ടെ, ജൂ​ഡോ, വ​ടം​വ​ലി എ​ന്നി​വ​യി​ൽ ചാ​ന്പ്യ​രാ​യ​വ​ർ​ക്ക് മെ​ഡ​ൽ ദാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തും. പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല ഹി​ന്ദ് ഷി​റ്റോ​റി​യോ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.