സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്നു: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Thursday, January 27, 2022 10:25 PM IST
രാ​ജ​കു​മാ​രി: ഗാ​ര്‍​ഹി​കേ​ത​ര നി​ര്‍​മാ​ണ​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു കാ​ണി​ച്ച് നോ​ട്ടീ​സ് ന​ല്‍​കു​ന്ന ന​ട​പ​ടി സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​ത്തുവി​ട്ട ജ​ന​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.​

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തി​റ​ക്കി​യ നി​ര്‍​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ള്‍ ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന് തു​ട​രെ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പ​രി​ഹ​രി​ച്ചി​ല്ല. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നാ​ലാ​ണ് കാ​ല​താ​മ​സം വ​ന്ന​തെ​ന്നും വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഏ​റ്റ​വും പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​വ​ര്‍ തു​ട​രെ ചെ​യ്യു​ന്ന​ത് ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണ്.

ഗാ​ര്‍​ഹി​കേ​ത​ര നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ 250-ല്‍ ​അ​ധി​കം പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പ​റ​ഞ്ഞ വാ​ക്കി​ന് വി​ല​യു​ണ്ടെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കാ​തെ നി​യ​മ ഭേ​ദ​ഗ​തി​ക്ക് ത​യാ​റാ​ക​ണം. ഏ​താ​നും ദി​വ​സം മു​ന്‍​പാ​ണ് സാ​ങ്കേ​തി​ക പി​ഴ​വു​ക​ളു​ടെ പേ​രി​ല്‍ 530 പേ​രു​ടെ പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​ത്.​

ഇ​ടു​ക്കി​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട​ത് ഇ​വി​ടു​ത്തെ ഭൂ​മി വി​ഷ​യ​ങ്ങ​ളാ​ണ്.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 26 മു​ത​ല്‍ ജ​നു​വ​രി 26 വ​രെ ആ​സൂ​ത്ര​ണ കാ​ല​ഘ​ട്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ സ​ര്‍​ക്കാ​ര്‍ ഭൂ​വി​ഷ​യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​ക്കി ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ക​യാ​ണ്. ഭ​രി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ഈ ​ദ്രോ​ഹ​ത്തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ര്‍. മ​ണി​ക്കു​ട്ട​ന്‍, സി.കെ. മോ​ഹ​ന​ന്‍, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ല്‍ കൗ​സ​രി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.