കു​മാ​ര​മം​ഗ​ല​ത്തും പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ലും മോ​ഷ​ണം
Wednesday, April 17, 2019 10:00 PM IST
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ല​ത്തും പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ലും മോ​ഷ​ണം. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ മി​ല്ലും​പ​ടി ശാ​ന്തി​ഭ​വ​നി​ൽ ഹ​രി​ദാ​സി​ന്‍റെ​യും അ​യ​ൽ​വാ​സി പ​ഴു​പ്ലാ​ക്ക​ൽ നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ എ​ത്തി​യ മോ​ഷ്ടാ​വ് നാ​രാ​യ​ണ​ന്‍റെ വീ​ടി​ന്‍റെ വാ​തി​ലി​ന്‍റെ താ​ഴ് ഇ​ള​ക്കി മാ​റ്റി​യ ശേ​ഷം അ​ക​ത്ത് ക​ട​ന്ന് സ്വ​ർ​ണ ലോ​ക്ക​റ്റ് മോ​ഷ്ടി​ച്ചു. തു​ട​ർ​ന്നാ​ണ് ഹ​രി​ദാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ക​ൻ രാ​ഹു​ലി​ന്‍റെ ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല​യും അ​ര​ഞ്ഞാ​ണ​വും ക​വ​ർ​ന്ന​ത്. ചൂ​ടാ​യ​തി​നാ​ൽ മു​റി​യു​ടെ ജ​ന​ൽ തു​റ​ന്നി​ട്ടാ​ണ് രാ​ഹു​ലും കു​ടും​ബ​വും ഉ​റ​ങ്ങി​യ​ത്. മോ​ഷ്ടാ​വ് ഓ​ടി നാ​ട്ടു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കാ​നാ​യി സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ ക​യ​റി ഒ​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വി​ടു​ത്തെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞു. ഉ​ട​ൻ​ത​ന്നെ തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മു​ണ്ടു​പാ​ലം തോ​ട്ടി​ൽ നി​ന്ന് മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ട്ട​ർ ക​ണ്ടെ​ത്തി. പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ലെ ഒ​രു വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും സ്ഥി​രം മോ​ഷ്ടാ​വ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നും എ​സ്ഐ എം.​പി.​സാ​ഗ​ർ പ​റ​ഞ്ഞു.