തോ​റ്റു​കൊ​ടു​ക്കാ​ൻ ശാ​ന്തി​പ്പാ​ലം നി​വാ​സി​ക​ൾ ത​യാ​റ​ല്ല
Thursday, August 22, 2019 9:59 PM IST
മ്ലാ​മ​ല: തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത ശാ​ന്തി​പ്പാ​ലം നി​വാ​സി​ക​ൾ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ശാ​ന്തി​പ്പാ​ലം വീ​ണ്ടും പു​ന​ർ​നി​ർ​മി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന പാ​ല​മാ​ണ് നാ​ട്ടു​ക​രു​ടെ ഒ​ത്തൊ​രു​മ​യി​ൽ പു​ന​ർ​നി​ർ​മി​ച്ച​ത്.

ജ​ന​കീ​യ​മാ​യി നി​ർ​മി​ച്ച ശാ​ന്തി​പ്പാ​ലം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ലാ​ണ് ആ​ദ്യ​മാ​യി ത​ക​ർ​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മ​യി​ൽ ശാ​ന്തി​പ്പാ​ലം പു​ന​ർ​നി​ർ​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പാ​ലം വീ​ണ്ടും ത​ക​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി. ഇ​ത് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യാ​ണ് പാ​ലം ത​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ മൂ​ന്നു​ദി​വ​സം​കൊ​ണ്ടാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ഈ​പ്രാ​വ​ശ്യം ഒ​രു​ദി​വ​സം​കൊ​ണ്ടാ​ണ് പാ​ലം പു​ന​ർ​നി​ർ​മി​ച്ച​ത്.

മ്ലാ​മ​ല, തേ​ങ്ങാ​ക്ക​ൽ, കീ​രി​ക്ക​ര, റാ​ണി​കോ​വി​ൽ, ച​ന്ദ്ര​വ​നം, ഹെ​വ​ൻ​വാ​ലി, മൂ​ങ്ക​ലാ​ർ, ചെ​ങ്ക​ര, പ​ച്ച​ക്കാ​ട്, ച​പ്പാ​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​പാ​ലം വേ​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക​പ​മു​ന്പ് ആ​വ​ശ്യം ഉ​യ​ർ​ന്ന​താ​ണ്. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ത്തെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് മ്ലാ​മ​ല ഫാ​ത്തി​മ​മാ​ത സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​താ​നി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി ജ​ന​കീ​യ​മാ​യി ഫ​ണ്ട് ശേ​ഖ​രി​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. 200 അ​ടി നീ​ള​ത്തി​ലും 20 അ​ടി വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. 1990-ൽ ​അ​ന്ന​ത്തെ വ​നം മ​ന്ത്രി​യാ​യി​രു​ന്ന എ​ൻ.​എം. ജോ​സ​ഫാ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. 10,48,000 രൂ​പ​യാ​യി​രു​ന്നു അ​ന്ന് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ചി​ല​വ​ഴി​ച്ച​ത്. ഇ​ത്ത​വ​ണ നാ​ലു ടി​പ്പ​ർ, ര​ണ്ട് ജെ​സി​ബി, 600-ഓ​ളം പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും മ​ണ്ണു​നി​റ​ച്ച് പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും അ​ടു​ത്ത​മ​ഴ​ക്കാ​ല​ത്ത് വീ​ണ്ടും മ​ണ്ണ് ഒ​ലി​ച്ചു​പോ​യി ഗ​ത​ഗ​തം ത​ട​സ​പ്പെ​ടും. അ​ടി​യ​ന്ത​ര​മാ​യി ബ​ല​വ​ത്താ​യ ഉ​യ​ർ​ന്ന പാ​ലം സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.