തോ​ട്ടം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ളെ​മു​ത​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം
Tuesday, September 17, 2019 10:28 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: തോ​ട്ടം​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണം പ​ദ്ധ​തി നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് അ​റി​യി​ച്ചു. തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നു സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യാ​ണ് വീ​ടു​ക​ളി​ൽ​നി​ന്നു​മെ​ത്തു​ന്ന​ത്. ഇ​തു കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നും 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ. യു​പി സ്കൂ​ൾ, എ​ൽ​പി സ്കൂ​ൾ, ഗ്രാ​ന്പി ഗ​വ. എ​ൽ​പി സ്കൂ​ൾ, വ​ള്ള​ക്ക​ട​വ് ഗ​വ. യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 1100-ൽ​പ​രം കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്നും ശാ​ന്തി ഹ​രി​ദാ​സ് അ​റി​യി​ച്ചു.
ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക് ക​ലാ- കാ​യി​ക രം​ഗ​ത്ത് പ​രി​ശീ​ല​നം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യും അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം​മു​ത​ൽ നൃ​ത്ത​വും വി​വി​ധ ഗെ​യി​മു​ക​ളും പ​രി​ശീ​ലി​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​ല​ക്ഷ്മി​യും പ​ങ്കെ​ടു​ത്തു.