കേ​സ​ന്വേ​ഷ​ണം പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് പ​രാ​തി
Saturday, October 19, 2019 10:48 PM IST
പീ​രു​മേ​ട്: മോ​ഷ​ണ​ക്കേ​സും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സും പോ​ലീ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഗ​മ​ണ്‍ വ​ട്ട​പ്പ​താ​ൽ സ്വ​ദേ​ശി ഏ​ലി​യാ​സാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ഏ​ലി​യാ​സ് പ​റ​ഞ്ഞു. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ​ണം പോ​യ​താ​യും കു​ടും​ബാം​ഗ​ങ്ങ​ളെ മ​ർ​ദി​ച്ച​താ​യു​മു​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഏ​ഴു​മാ​സം മു​ൻ​പാ​ണ് ഏ​ലി​യാ​സി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും പ​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി ന​ൽ​കി​യ​ത്. പ​ല​ത​വ​ണ​യാ​യാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​യ​ൽ​വാ​സി​ക​ളാ​യ നാ​ലു​പേ​രെ ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ​റ​യു​ന്നു.

ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം കേ​സി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക്ക് ഏ​ലി​യാ​സും കു​ടും​ബ​വും പ​രാ​തി​ന​ൽ​കി. പ​രാ​തി ന​ൽ​കി​യ​ത് ചോ​ദ്യം​ചെ​യ്ത് എ​ത്തി​യ സം​ഘം ക​ഴി​ഞ്ഞ മേ​യി​ൽ വീ​ട്ടി​ൽ​ക​യ​റി എ​ലി​യാ​സി​നേ​യും ഭാ​ര്യ​യേ​യും മ​ക​നേ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി ഏ​ലി​യാ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ വാ​ഗ​മ​ണ്‍ പോ​ലി​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഈ ​മൊ​ഴി​ക​ൾ എ​ഫ്ഐ​ആ​റി​ൽ ഇ​ല്ല​ന്നും വ്യാ​ജ​മാ​യി ഒ​പ്പി​ട്ട് ദു​ർ​ബ​ല വ​കു​പ്പു​ക​ൾ​ചു​മ​ത്തി വ്യാ​ജ മൊ​ഴി പ​ക​ർ​പ്പു​ണ്ടാ​ക്കി​യ​താ​യും ഏ​ലി​യാ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കേ​സ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും വാ​ഗ​മ​ണ്‍ എ​സ്ഐ കെ.​ആ​ർ. ജ​യ​ശ്രീ അ​റി​യി​ച്ചു.