സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ ക​ലോ​ത്സ​വം
Tuesday, November 12, 2019 10:35 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ ന​ട​ത്തി​പ്പ് പ്ര​ഹ​സ​ന​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധോ​ത്സ​വം ന​ട​ത്തി. ക​ട്ട​പ്പ​ന​യി​ൽ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ഇ​ഒ ഓ​ഫീ​സി​നു മു​ൻ​പി​ലാ​ണ് പ്ര​തി​ഷേ​ധ ക​ലോ​ത്സ​വം ന​ട​ത്തി​യ​ത്.
ജി​ല്ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടാ​ണ് ക​ലോ​ൽ​സ​വ ന​ട​ത്തി​പ്പ് അ​ല​ങ്കോ​ല​മാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ലോ​ത്സ​വ​ത്തി​ന് അ​ഞ്ചു​ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴും യാ​തൊ​രു​വി​ധ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. പ്രോ​ഗ്രാം നോ​ട്ടീ​സ് പോ​ലും ത​യാ​റാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ല്ല.
18 മു​ത​ൽ 21 വ​രെ​യാ​ണ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം അ​വ​ലോ​ക​ന​യോ​ഗം തൊ​ടു​പു​ഴ​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന​ത്. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നു​ള്ള സ്വാ​ഗ​ത​സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ​പോ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല . ക​ട്ട​പ്പ​ന​യു​ടെ ഉ​ത്സ​വ​മാ​യി മാ​റേ​ണ്ട റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ന​ട​ത്തി​പ്പി​ലെ പാ​ക​പ്പി​ഴ​കൊ​ണ്ട് തു​ട​ക്ക​ത്തി​ൽ​ത​ന്നെ താ​ളം​തെ​റ്റു​ക​യാ​ണ്. ക​ട്ട​പ്പ​ന​യി​ലു​ള്ള ഒ​രു സം​ഘ​ട​ന​ക​ളേ​യും അ​റി​യി​ക്കാ​തെ ക​ലോ​ത്സ​വം ന​ട​ത്തു​ന്ന​തി​നു​പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വി​ത ആ​ലാ​പ​ന​വും ചി​ത്ര​ര​ച​ന​യും ന​ട​ന്നു.