രാ​ജാ​ക്കാ​ട് പ​ള്ളി തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്
Thursday, November 21, 2019 10:17 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ 24 വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് കൊ​ടി​യേ​റ്റും.
മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മു​ഖ​മാ​യി തി​രു​നാ​ളി​നെ മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു.
തി​രു​നാ​ൾ ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം പ​ള്ളി ഹാ​ളി​ൽ ന​ട​ത്തി. വി​കാ​രി ജോ​ബി വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം രാ​ജാ​ക്കാ​ട് ശാ​ഖ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​ടി. സു​ജി​മോ​ൻ, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​സി സു​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി മ​ഹേ​ഷ്, പി.​ബി മു​ര​ളി​ധ​ര​ൻ നാ​യ​ർ, മ​മ്മ​ട്ടി​ക്കാ​നം ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എം. സു​ധീ​ർ, വി​ശ്വ​ക​ർ​മ സ​ഭ ശാ​ഖ പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ രാ​ജേ​ഷ്, യാ​ക്കോ​ബാ​യ സ​ഭ പ​ള്ളി ക​മ്മി​റ്റി അം​ഗം ജോ​ഷി ക​ന്യാ​ക്കു​ഴി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​കെ. മാ​ത്യു, സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു, സ​ജി​മോ​ൻ ജോ​സ​ഫ്, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കൊ​ച്ചു​മോ​ൻ, വി.​വി. ബാ​ബു, എ.​ടി. രാ​ജേ​ഷ്, ജോ​ണ്‍​സ​ണ്‍ പേ​ര്യ​ക്കോ​ട്ടി​ൽ, ജ​യേ​ഷ്, അ​ജി കാ​ട്ടു​മ​ന, ഹെഡ് ലോഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് ക​ച്ചേ​രി, ബി​നു വ​ർ​ക്കി, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം, ടി​ന്പ​ർ തൊ​ഴി​ലാ​ളി പ്ര​സി​ഡ​ന്‍റ് ടോ​മി മേ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക​മാ​യി ടൗ​ണ്‍ അ​ല​ങ്ക​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​സ്എ​ൻ​ഡി​പി, എ​ൻ​എ​സ്എ​സ് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി​യും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും​ചേ​ർ​ന്ന് കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.