വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ദാ​ല​ത്ത് മാ​ർ​ച്ച് 19-ന്
Friday, February 21, 2020 10:38 PM IST
പീ​രു​മേ​ട്: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ജ​ല​വി​ത​ര​ണ ക​ണ​ക്‌ഷൻ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് മാ​ർ​ച്ച് 19-ന് ​തൊ​ടു​പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
ജ​ല​വി​ത​ര​ണ ക​ണ​ക്‌ഷൻ എ​ടു​ത്തി​ട്ടു​ള്ള, ഗാ​ർ​ഹി​ക / ഗാ​ർ​ഹി​കേ​ത​ര ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ധി​ക ബി​ല്ല്, റ​വ​ന്യു റി​ക്ക​വ​റി നേ​രി​ടു​ന്ന​വ​ർ, മീ​റ്റ​ർ റീ​ഡിം​ഗി​ലെ അ​പാ​ക​ത, അ​മി​ത ബി​ല്ല്, ജ​ലം ല​ഭ്യ​മ​ല്ലാ​ത്ത കാ​ല​യ​ള​വി​ലെ കു​ടി​ശി​ക, മീ​റ്റ​ർ പ്ര​വ​ർ​ത്ത​ര​ഹി​ത​മാ​യ കാ​ല​യ​ള​വി​ലെ വെ​ള്ള​ക്ക​രം / സ​ർ​ച്ചാ​ർ​ജ്, കെ​ട്ടി​ട നി​ർ​മാ​ണ ക​ണ​ക്ഷ​ൻ ഗാ​ർ​ഹി​ക ക​ണ​ക്ഷ​നാ​ക്കാ​ൻ വൈ​കി​യ​തു​മൂ​ല​മു​ള്ള കു​ടി​ശി​ക തു​ട​ങ്ങി വാ​ട്ട​ർ ക​ണ​ക്ഷ​ൻ/ ബി​ല്ലു​ക​ൾ സം​ബ​ന്ധി​ച്ച എ​ല്ലാ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.
കോ​ട​തി​യി​ലു​ള്ള കേ​സു​ക​ൾ സം​ബം​ന്ധി​ച്ചും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ദാ​ല​ത്തി​നെ സ​മീ​പി​ക്കാം. പ​രാ​തി​ക​ൾ 29-നു ​മു​ന്പാ​യി സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.