ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, March 28, 2020 10:55 PM IST
ക​ട്ട​പ്പ​ന: ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കാ​യി ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽð ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്തു​തു​ട​ങ്ങി.

ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ചു ഭ​ക്ഷ​ണ​ത്തി​ന് വി​ഷ​മി​ക്കു​ന്ന​വ​ർ, ഹോ​സ്റ്റ​ൽ കാ​ന്‍റീ​നു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം ഭ​ക്ഷ​ണ​ത്തി​നു വി​ഷ​മി​ക്കു​ന്ന​വ​ർ, ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ൻ അ​നു​ഗ്ര​ഹ​മാ​കും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍, ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജൂ​വാ​ൻ ഡി. ​മേ​രി, വി​നേ​ഷ് ജേ​ക്ക​ബ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗ്രേ​സ് മേ​രി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ആ​ഹാ​രം വേ​ണ്ട​വ​ർ 94950 78 867, 9497684477 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബു​ക്കു​ചെ​യ്യ​ണം.

അ​ടി​മാ​ലി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് താ​ങ്ങാ​യി അ​ടി​മാ​ലി​യി​ലും സമൂഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം​തു​ട​ങ്ങി. ടൗ​ണ്‍ ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടു​ക്ക​ള രാ​വി​ലെ​മു​ത​ൽ സ​ജീ​വ​മാ​ണ്.

ആ​ഹാ​രം വ​ച്ചു​ക​ഴി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​വ​ർ, രോ​ഗി​ക​ൾ, കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം പ​ഞ്ചാ​യ​ത്ത് മൂ​ന്നു​നേ​ര​വും ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കും.
അ​ടി​മാ​ലി​യു​ടെ പൊ​തു​അ​ടു​ക്ക​ള​യി​ൽ​നി​ന്നും വെ​ള്ളി​യാ​ഴ്ച​മാ​ത്രം 150-തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് അ​ന്നം എ​ത്തി​ച്ചു​ന​ൽ​കി. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 9496045012 എ​ന്ന ന​ന്പ​രി​ലോ 9496045013 എ​ന്ന ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടാം. അ​ടി​മാ​ലി​ക്കു​പു​റ​മേ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ പ​ള്ളി​വാ​സ​ൽ, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സമൂഹ അ​ടു​ക്ക​ള തു​റ​ന്നി​ട്ടു​ണ്ട്.

ക​രി​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കി​ച്ച​ൻ ന​ട​ത്തി​പ്പു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ യ​ഥാ​സ്ഥ​ല​ത്ത് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കും. അ​ഗ​തി​ക​ൾ, നി​ർ​ധ​ന​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​ർ എ​ന്നി​വ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ പൊ​തി ഒ​ന്നി​ന് 20 രൂ​പ​യും സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് അ​ഞ്ചു​രൂ​പ​യും ന​ൽ​ക​ണം. ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഫോ​ണ്‍: 974729 7858, 9497768762,9747297858.

തൊ​ടു​പു​ഴ: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ ഫ​ല​മാ​യി തൊ​ഴി​ൽ ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നു നി​വൃ​ത്തി​യി​ല്ലാ​ത്ത അ​ഗ​തി​ക​ൾ, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് 20 രൂ​പ നി​ര​ക്കി​ൽ ഉ​ച്ച​യൂ​ണ് ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.