അ​തി​ർ​ത്തി​ക​ളി​ൽ ഡ്രോ​ണ്‍ പ​രി​ശോ​ധ​ന
Sunday, April 5, 2020 9:21 PM IST
രാ​ജ​കു​മാ​രി: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശാ​ന്ത​ന്പാ​റ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി​യി​ലെ കാ​ന​ന​പാ​ത​ക​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.
രാ​ജാ​പ്പാ​റ മെ​ട്ട്, ബോ​ഡി​മെ​ട്ട്, ഉ​ച്ചി​ലു​കു​ത്ത് മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി അ​തി​ർ​ത്തി​യി​ലെ കാ​ന​ന​പാ​ത​ക​ൾ​വ​ഴി ആ​ളു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അതിർത്തി മേഖലയിൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.