പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി എം.​എം.മ​ണി
Monday, May 25, 2020 9:14 PM IST
തൊടുപുഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​വു​മെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി. പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം അ​രി​ക്കു​ഴ​യി​ലെ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫ​ല​വൃ​ക്ഷ തൈ​ക​ളും കി​ഴ​ങ്ങ് വ​ർ​ഗ​വി​ള​ക​ളും ന​ട്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​കം ഫ​ണ്ട് മാ​റ്റി വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട്, ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ ബാ​ബു.​ടി.​ജോ​ർ​ജ്, അ​ഗ്രി​ക​ൾ​ച്ച​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ലോ​ച​ന, അ​രി​ക്കു​ഴ കൃ​ഷി ഫാം ​സൂ​പ്ര​ണ്ട് റീ​ല​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം അ​രി​ക്കു​ഴ കൃ​ഷി ഫാ​മി​ൽ ആ​റേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. നാ​ലേ​ക്ക​ർ സ്ഥ​ല​ത്ത് ആ​റ് മു​ത​ൽ എ​ട്ട് മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​വു​ന്ന ക​പ്പ കൃ​ഷി ചെ​യ്യും. ചേ​ന​യും ചേ​ന്പും ഒ​രേ​ക്ക​ർ വീ​ത​മാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യും.

വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​ക​ളും പൊ​തു​മാ​ർ​ക്ക​റ്റു​ക​ൾ വ​ഴി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മെ​ന്ന് ഫാം ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു കൂ​ടാ​തെ ഒ​രു കോ​ടി ഫ​ല വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കൃ​ഷി ഭ​വ​നു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 2.25 ല​ക്ഷം ഫ​ല​വൃ​ക്ഷ തൈ​ക​ൾ അ​രി​ക്കു​ഴ കൃ​ഷി ഫാ​മി​ൽ നി​ന്നു​മാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്.

ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ച്ച 14000 പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റു​ക​ൾ കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തോ​ടൊ​പ്പം പ​ച്ച​ക്ക​റി വി​ത്തു​ക​ളും ഫ​ല​വ​ർ​ഗ വി​ള​ക​ളും ഫാ​മി​ൽ നി​ന്നും വി​ൽ​പ​ന​യും ന​ട​ത്തു​ന്നു​ണ്ട്.