റേ​ഷ​ൻ​ക​ട ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, July 2, 2020 10:11 PM IST
ഇ​ടു​ക്കി: ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ അ​രു​വി​ളാം​ചാ​ലി​ൽ 30-ാം ന​ന്പ​ർ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് പു​തി​യ സ്ഥി​രം ലൈ​സ​ൻ​സി​യെ നി​യ​മി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ശ്ചി​ത​ഫോ​റ​ത്തി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ജൂ​ലൈ 29ന​കം ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ൽ ലഭിക്കത്തക്ക​വി​ധം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ - 04862 232321.


അ​ഭി​മ​ന്യു
അ​നു​സ്മ​ര​ണം

മ​റ​യൂ​ർ: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ കു​ത്തേ​റ്റു മ​രി​ച്ച അ​ഭി​മ​ന്യു​വി​ന്‍റെ ര​ണ്ടാം ര​ക്ത​സാ​ക്ഷി​ദി​ന അ​നു​സ്മ​ര​ണം അ​ഭി​മ​ന്യു​വി​ന്‍റെ ജ​ൻ​മ​നാ​ടാ​യ വ​ട്ട​വ​ട കൊ​ട്ടാ​ക്ക​ന്പൂ​രി​ൽ ന​ട​ത്തി.
അ​നു​സ്മ​ര​ണ യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​വി. ശ​ശി ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​ല​ക്ഷ്മ​ണ​ൻ, മ​റ​യൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി വി. ​സി​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജു ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.