കി​ട​ത്തി​ചി​കി​ൽ​സ പു​ന​സ്ഥാ​പി​ക്ക​ണം: ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Monday, July 6, 2020 10:10 PM IST
അ​റ​ക്കു​ളം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ നി​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ന​കാ​ട​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൻ മ​ച്ചി​യാ​നി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യ്ക്കു മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.
നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് കി​ട​ത്തി ചി​കി​ൽ​സ നി​ർ​ത്തി​യ​ത്.
ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സ നി​ല​ച്ച​തി​നാ​ൽ രോ​ഗി​ക​ൾ കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് ഇ​ടു​ക്കി​യി​ലോ തൊ​ടു​പു​ഴ​യി​ലേ​ക്കോ പോ​കേ​ണ്ട അ​വ​സ്ഥ​യാ​യ​തി​നാ​ൽ കി​ട​ത്തി ചി​കി​ത്സ സൗ​ക​ര്യം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
മു​ൻ ഡി​സി​സി പ​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​പി​ൻ ഈ​ട്ടി​ക്ക​ൻ , കാ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി റെ​ജി കു​ഞ്ഞ​പ്പ​ൻ, ഉ​ഷാ ഗോ​പി​നാ​ഥ്, ജോ​ണ്‍ വി.​സെ​ബാ​സ്റ്റ്യ​ൻ, ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളാ​ത്ത്,സീ​ന​ത്ത് ഹ​സ​ൻ, പ്ര​വീ​ണ്‍ കാ​വു​ങ്ക​ൻ, ജി​നു ഉ​റു​ന്പും പ്ലാ​ക്ക​ൽ, ഷി​യാ​സ് കാ​ഞ്ഞാ​ർ ,ജി​ജോ കാ​ര​ക്കാ​ട​ൻ ,ജീ​സ് തെ​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.