ത​രി​ശ് നി​ല​ത്തു നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചു
Monday, September 28, 2020 10:14 PM IST
ചെ​റു​തോ​ണി: ഹ​രി​ത​ശ്രീ ക​ർ​ഷ​ക സം​ഘം ചേ​ല​ച്ചു​വ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ല​ച്ചു​വ​ട്ക​ത്തി​പ്പാ​റ​ത്ത​ട​ത്ത് ത​രി​ശ്നി​ല​ത്ത് നെ​ൽ കൃ​ഷി ആ​രം​ഭി​ച്ചു. നെ​ൽ​കൃ​ഷി​ക്കു​പു​റ​മെ ക​പ്പ, ചേ​ന, കാ​ച്ചി​ൽ, വാ​ഴ, പ​ച്ച​ക്ക​റി എ​ന്നി​വ​യും സം​ഘം കൃ​ഷി​ചെ​യ്യും.
ചേ​ല​ച്ചു​വ​ട് ക​ത്തി​പ്പാ​റ​യി​ൽ ന​ട​ന്ന ഞാ​റു​ന​ടീ​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തി​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി മ​നോ​ജ് ഇ​രാ​ച്ചേ​രി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​കെ. ക​മ​ലാ​സ​ന​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ഗീ​വ​ർ​ഗി​സ്, സം​ഘം സെ​ക്ര​ട്ട​റി വി.​കെ. ശി​വ​ദാ​സ്, ക്രൂ​ഷ്ചേ​വ്, സി.​ആ​ർ. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.