പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ ജി​ല്ല​യി​ലെ ബ്രാ​ഞ്ചു​ക​ളി​ൽ പ​രി​ശോ​ധ​ന
Monday, October 19, 2020 10:21 PM IST
തൊ​ടു​പു​ഴ:​ സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ ജി​ല്ല​യി​ലെ മൂ​ന്ന് ബ്രാ​ഞ്ചു​ക​ളി​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​വ​ന്യൂ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി.

സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടു​കെ​ട്ടി ട്ര​ഷ​റി​ക​ളി​ലേ​ക്ക് മാ​റ്റി. നി​ക്ഷേ​പ​ക​ർ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള ജ​പ്തി​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.
തൊ​ടു​പു​ഴ, പീ​രു​മേ​ട്, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ജി​ല്ല​യി​ലെ പ്ര​ധാ​ന ഓ​ഫീ​സി​ൽ ഇ​ടു​ക്കി ആ​ർ​ഡി​ഒ അ​തു​ൽ എ​സ്.​നാ​ഥ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ളും പ​ണ​വും തി​ട്ട​പ്പെ​ടു​ത്തി.

ഓ​ഫീ​സ് ര​ജി​സ്റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്‌ടർ​ക്ക് കൈ​മാ​റു​മെ​ന്ന് ആ​ർ​ഡി​ഒ അ​റി​യി​ച്ചു.

തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ ​എം ജോ​സു​കു​ട്ടി, ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഒ. ​എ​സ്. ജ​യ​കു​മാ​ർ, തൊ​ടു​പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഹോ​ർ​മി​സ് കു​രു​വി​ള, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി.​സു​നീ​ഷ്, മ​റ്റ് റ​വ​ന്യു, പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.