വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കു​ത്തി, ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ​യു​ടെ വി​ര​ല​റ്റു
Thursday, September 23, 2021 11:36 PM IST
മൂ​വാ​റ്റു​പു​ഴ: ര​ണ്ടം​ഗ​സം​ഘം വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​വി​ര​ൽ അ​റ്റു. ക​ടാ​തി മ​ഠ​ത്തി​കു​ന്നേ​ൽ ബി​നു (34), അ​മ്മ ബി​ന്ദു (50) എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ടാ​തി​യി​ൽ ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് ര​ണ്ടു​പേ​ർ ഇ​ര​ച്ചു​ക​യ​റി ബി​നു​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു.
ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മ ബി​ന്ദു​വി​ന് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ നി​ല​വി​ളി​ച്ച​തോ​ടെ ആ​ക്ര​മി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.