പൈ​പ്പി​ട്ടു മൂ​ടി​യ ചാ​ൽ കെണിയായി, പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ ലോ​റി താ​ഴ്ന്നു
Saturday, January 18, 2020 12:32 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ ടാ​ങ്ക​ർ ലോ​റി താ​ഴ്ന്നു. പൈ​പ്പി​ടാ​നാ​യി എ​ടു​ത്തു താ​ത്കാലി​ക​മാ​യി മൂ​ടി​യ ചാ​ലി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ടാ​ങ്ക​ർ​ലോ​റി താ​ഴ്ന്ന​ത്. പു​ല​ർ​ച്ചെ പ​ഴം മാ​ർ​ക്ക​റ്റി​ലേ​ക്കെ​ത്തി​യ ഒ​രു വ​ണ്ടി​യും ഇ​വി​ടെ താ​ണി​രു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി എ​ടു​ത്ത കാ​ന താ​ത്കാ​ലി​ക​മാ​യി മ​ണ്ണി​ട്ടു മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തേത്തു​ട​ർ​ന്ന് പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യം കു​റ​യ്ക്കാ​നാ​യി ടാ​ങ്ക​ർ ലോ​റി​യി​ൽ വെ​ള്ളം കൊ​ണ്ടു​വ​ന്നു ന​ന​യ്ക്കു​ന്നു​ണ്ട്. ഇ​തോ​ടെ പൈ​പ്പി​ട്ടു മൂ​ടി​യ കാ​ന​യ്ക്കു മു​ക​ളി​ലെ മ​ണ്ണു കു​തി​രു​ക​യും ഭാ​രം ക​യ​റ്റി​വ​ന്ന വ​ണ്ടി​യു​ടെ ച​ക്ര​ങ്ങ​ൾ ഇ​തി​ലേ​ക്കു താ​ഴു​ക​യു​മാ​യി​രു​ന്നു.

ടാ​ങ്ക​ർ ലോ​റി താ​ഴ്ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പോ​ലീ​സ് ത​ട​ഞ്ഞു. ചെ​ട്ടി​യ​ങ്ങാ​ടി​യി​ലും എം​ഒ റോ​ഡി​ൽ പോ​സ്റ്റോ​ഫീ​സ് റോ​ഡി​ലേ​ക്കു ക​ട​ക്കു​ന്ന വ​ഴി​യി​ലും ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.