കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Thursday, October 22, 2020 12:08 AM IST
തി​രു​വി​ല്വാ​മ​ല: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​ദ്യ​വ​ർ​ഷം 47.17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തേ​ങ്ങ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യ​വും സാ​ങ്കേ​തി​ക സ​ഹാ​യ​വും കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്കു ന​ല്കും. മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​ഭ​വ​നു​ക​ളി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ എ​സ്. നാ​യ​ർ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ കെ.​ആ​ർ. സ​ത്യ​ൻ, എ​ൻ. കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.