സ്കൂ​ളു​ക​ളി​ൽ മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും ന​ൽ​കി
Friday, January 22, 2021 12:12 AM IST
ഒ​ല​വ​ക്കോ​ട്: ജെ​സി​ഐ ഒ​ല​വ​ക്കോ​ട് വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന ഷീ​ൽ​ഡ് കോ​വി​ഡ് പ്ര​തി​രോ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു സ്കൂ​ളു​ക​ളി​ൽ മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു. അ​ക​ത്തേ​ത്ത​റ എ​ൻഎ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ .​സി ജ​യ​പാ​ല​ൻ ഹെ​ഡ് മി​സ്ട്ര​സ് ഹേ​മ​ക്കും, ക​ല്ലേ​ക്കു​ള​ങ്ങ​ര സം​സ്കൃ​ത ഹൈ​സ്കൂ​ളി​ലെ പ​രി​പാ​ടി​യി​ൽ അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഞ്ജു മു​ര​ളി ഹെ​ഡ് മാ​സ്റ്റ​ർ ജ​യ​ച​ന്ദ്ര​നും സാ​മ​ഗ്രി​ക​ൾ കൈ​മാ​റി .
പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . വൈ​സ് പ്ര​സി​ഡ​ണ്ട് സി​ജി ജേ​ക്ക​ബ് സ്വാ​ഗ​ത​വും , സെ​ക്ര​ട്ട​റി ദി​വ്യ ന​ന്ദി​യും പ​റ​ഞ്ഞു . ഫാ​ത്തി​മ സ​ബ , അ​ഞ്ജു , ല​ക്ഷ്മി പ​ണി​ക്ക​ർ , ന​സീ​മ കെ .​കെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.