തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Friday, January 28, 2022 12:18 AM IST
അ​ഗ​ളി : അ​ഗ​ളി​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യും പി​ന്നീ​ട് തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്ത മ​ധ്യ​വ​യ്സ​ക​നെ ഇ​നി​യും തി​രി​ച്ച​റി​ഞ്ഞി​ല്ല.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്പ​തി​നാ​ണ് ഏ​ക​ദേ​ശം 50 വ​യ​സ് പ്രാ​യ​മു​ള്ള​യാ​ൾ അ​ഗ​ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ൻ​വ​ശ​ത്തെ ബ​സ് സ്റ്റോ​പ്പി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യും ഇ​യാ​ളെ സി​എ​ച്ച്സി​യി​ലും പി​ന്നീ​ട് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​വി​ടെ നി​ന്നും വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഡി​സം​ബ​ർ 10ന് ​വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹ​മു​ള്ള​ത്.

ബ​ന്ധു​ക്ക​ളാ​രും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും അ​ഗ​ളി പോലീ​സി​ന് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ അ​ഗ​ളി എ​സ്ഐ കെ.​ബി ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​യാ​ളെ തി​ച്ച​റി​യു​ന്ന​വ​ർ ഉ​ട​ൻ അ​ഗ​ളി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. 04924 254222,9497 987160, 9497 980599.

വീട് കത്തിനശിച്ചു

വ​ട​വ​ന്നൂ​ർ: വീ​ട് ക​ത്തിന​ശി​ച്ചു. പൊ​ക്കു​ന്നി മാ​ന്പ​ള്ളം എ​സ് സി ​കോ​ള​നി​യി​ലെ ആ​റു​മു​ഖ​ന്‍റെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ​പ്പി​ടു​ത്ത​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ​ണ​വും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. തീ​പ്പി​ടു​ത്ത​മു​ണ്ടാ​യ​ത് തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞ് ഓ​ടി എ​ത്തി​യ നാ​ട്ടു​കാ​ർ ഗ്യാ​സ് സി​ലി​ണ്ട​ർ പു​റ​ത്തേ​ക്ക് ഇ​ടു​ക​യും വൈ​ദ്യു​തി ലൈ​ൻ ഓ​ഫാ​ക്കു​ക​യും ചെ​യ്തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.