കോയന്പത്തൂർ: സത്യമംഗലം റോഡ് കുറുന്പ പാളയത്ത് ജെഎംജെ ഹൗസിംഗ് ലിമിറ്റഡ് നോർത്ത് ഗേറ്റ് എന്ന പേരിൽ പ്രൊജക്റ്റ് ആരംഭിച്ചു. പ്രോജക്ടിനോടനുബന്ധിച്ച് ജെഎംജെ ഹൗസിംഗ് ലിമിറ്റഡ്, ലയണ്‍സ് ക്ലബ് സെൻട്രൽ കോയന്പത്തൂർ ചേർന്ന് മെഗാ മെഡിക്കൽ ക്യാന്പ് നടത്തി. പിഎംജെഎഫ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ എ. നടരാജൻ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.
എൻ. ബാലസുബ്രഹ്മണ്യൻ, പ്രസിഡന്റ് കോയന്പത്തൂർ സോഷ്യൽ ക്ലബ്, വിൽസണ്‍ പി. തോമസ്, മാനേജിംഗ് ഡയറക്ടർ ജെഎംജെ ഹൗസിംഗ് ലിമിറ്റഡ്, സിജോ പി. ഡേവിസ്, ജോയിന്റ് ഡയറക്ടർ, ജെഎംജെ ഹൗസിംഗ് ലിമിറ്റഡ്, റിനി വിൽസണ്‍, ഡയറക്ടർ ജെഎംജെ ഹൗസിംഗ് ലിമിറ്റഡ്, സൂര്യ നന്ദഗോപാൽ -ക്യാബിനറ്റ് സെക്രട്ടറി , ആർ. ധരണി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, എൽഐസി ഹൗസിംഗ് ലിമിറ്റഡ്, മിസ്റ്റർ സുഭാഷ്, കണ്‍വീനർ ദേശീയ ഹിന്ദു മഹാസഭ, അഡ്വ. രാജേന്ദ്രൻ ബിഎബിഎൽ എക്സ് കൗണ്‍സിലർ കൗണ്ടപാളയം, പൂങ്കൂതെ ഭൂപതി, എജെഎഫ്ഐ ഭാസ്കർ, രാജേഷ്, ബ്രാഞ്ച് മാനേജർ, എച്ച്ഡിഎഫ്സി ലിമിറ്റഡ്, ആർഎസ് പുരം, ഷാനവാസ് എന്നിവർ പങ്കെടുത്തു.