സ്പെ​ഷ്യ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തുമെന്നു റെയിൽവേ
Monday, August 15, 2022 12:47 AM IST
കോ​യ​ന്പ​ത്തൂ​ർ : ഓ​ണം, വേ​ളാ​ങ്ക​ണ്ണി ഉ​ത്സ​വം പ്ര​മാ​ണി​ച്ച് ഇ​ന്നു​മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ൽ ര​ണ്ടു പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു.
തി​രു​വ​ന​ന്ത​പു​രം-​വേ​ളാ​ങ്ക​ണ്ണി-​തി​രു​വ​ന​ന്ത​പു​രം (ട്രെ​യി​ൻ ന​ന്പ​ർ: 0601206011) പ്ര​തി​വാ​ര പ്ര​ത്യേ​ക നാ​ല് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും.
തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്ന് അ​ടു​ത്ത മാ​സം 17, 24, 31, സെ​പ്റ്റം​ബ​ർ ഏ​ഴ് തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 3.25ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​ന് വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും.
ഈ ​ട്രെ​യി​ൻ അ​ടു​ത്ത മാ​സം 18, 25, 1, 8 തീ​യ​തി​ക​ളി​ൽ വേ​ളാ​ങ്കാ​ണി​യി​ൽ നി​ന്ന് രാ​ത്രി 11.50ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 1 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ എ​ത്തി​ച്ചേ​രും.
നാ​ഗ​ർ​കോ​വി​ൽ ടൗ​ണ്‍, തി​രു​നെ​ൽ​വേ​ലി, വി​രു​ദു​ന​ഗ​ർ, മ​ധു​ര, ദി​ണ്ടി​ഗ​ൽ, ട്രി​ച്ചി, ത​ഞ്ചാ​വൂ​ർ, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്.
കൂ​ടാ​തെ എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി-​എ​റ​ണാ​കു​ളം (കാ​ർ ന​ന്പ​ർ: 0603906040) പ്ര​തി​വാ​ര സ്പെ​ഷ്യ​ൽ ട്രെ​യി​ൻ എ​റ​ണാ​കു​ള​ത്ത് നി​ന്ന് 15, 22, 29, അ​ടു​ത്ത മാ​സം (സെ​പ്റ്റം​ബ​ർ) ഉ​ച്ച​യ്ക്ക് 2.30ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.15ന് ​വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും.
അ​തു​പോ​ലെ താം​ബ​രം വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ്യ​ൽ ട്രെ​യി​ൻ (ട്രെ​യി​ൻ ന​ന്പ​ർ: 06031) അ​ടു​ത്ത മാ​സം ഏ​ഴി​ന് രാ​ത്രി 10.30ന് ​താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 5.45ന് ​വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും.
ഈ ​തീ​വ​ണ്ടി താം​ബ​രം, ചെ​ങ്ക​ൽ​പ​ട്ട്, വി​ല്ലു​പു​രം, തി​രു​പ്പ​ദാ​രി​പു​ലി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കും. ചി​ദം​ബ​രം, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം, വേ​ളാ​ങ്ക​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.