വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യു​മു​ണ​ർ​ത്തി ദ​യാ​ബാ​യ്
Friday, December 13, 2019 12:20 AM IST
ചി​റ്റൂ​ർ: സ​മ​കാ​ലി​ക വി​ഷ​യ ചി​ന്ത​ക​ൾ​ക്കി​ട​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും ഉൗ​ർ​ജം പ​ക​ർ​ന്ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ​മ​ര​നാ​യി​ക ദ​യാ​ബാ​യ്. കോ​ളേ​ജ് മാ​ഗ​സി​ൻ ബോ​ർ​ഡ് കോ​ളേ​ജ് യൂ​ണി​യ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ദ​യാ​ബാ​യ് സം​സാ​രി​ക്കു​ന്നു​വെ​ന്ന പ​രി​പാ​ടി​യി​ലാ​ണ് ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഒ​റ്റ​യാ​ൾ സ​മ​ര​നാ​യി​ക ദ​യാ​ബാ​യ് സം​വ​ദി​ച്ച​ത്.

കു​ട്ടി​ക്കാ​ലം​മു​ത​ൽ താ​ൻ അ​നു​ഭ​വി​ച്ച സ​ഹ​ന​ങ്ങ​ളും സാ​മൂ​ഹി​ക സ​മ​ര​ങ്ങ​ളി​ൽ താ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും പ​ങ്കു​വ​ച്ച​പ്പോ​ൾ അ​ത് വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ആ​വേ​ശം നി​റ​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ദ​യാ​ബാ​യ് ഉ​ത്ത​രം ന​ല്കി. ദ​യാ​ബാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ഉ​ന്ന​മ​ന​സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ജ​നു​വ​രി​യി​ൽ കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ ന​ട​ത്താ​ൻ പോ​കു​ന്ന ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന റാ​ലി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു.
കോ​ളേ​ജ് മാ​ഗ​സി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യ​മാ​യ പ്ര​തീ​ക്ഷ, പ്ര​ത്യാ​ശ പ്രോ​ത്സാ​ഹ​നാ​ജ​ന​ക​മാ​ണെ​ന്നും ന·​യി​ലൂ​ന്നി ജീ​വി​ക്കാ​നു​ള്ള പ്ര​തീ​ക്ഷ ന​ല്കാ​ൻ മാ​ഗ​സി​ൻ സൃ​ഷ്ടി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ദ​യാ​ബാ​യ് പ​റ​ഞ്ഞു.

പ​രി​പാ​ടി​യോ​ട​നു​നു​ബ​ന്ധി​ച്ചു ദ​യാ​ബാ​യ് കോ​ളേ​ജ് പ​രി​സ​ര​ത്ത് വൃ​ക്ഷ​തൈ​ന​ട്ടു. കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ജ്ഞ​യും എ​ടു​ത്തു. പ​രി​പാ​ടി​ക്ക് കോ​ളേ​ജ് മാ​ഗ​സി​ൻ സ്റ്റാ​ഫ് എ​ഡി​റ്റ​ർ കെ.​പ്ര​ദീ​ഷ്, സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ ആ​ർ. പ്ര​ത്യു​ഷ്, സ​ബ് എ​ഡി​റ്റ​ർ എം. ​ജെ​സ്ന, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ. പ്ര​സി​ഡ​ന്‍റ് കെ.​സ​തീ​ഷ്, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​ബി.​ഷാ​ബി​ർ, വി​ദ്യാ​ർ​ഥി​ക​ളാ​യ സി.​ഫാ​ത്തി​മ സ​ഫ്ന, എം.​അ​ഖി​ൽ, കെ.​ഗൗ​തം പ്ര​സാ​ദ്, കെ.​മ​ണി​ക​ണ്ഠ​ൻ, ആ​ർ.​ദി​വ്യ, കെ. ​വി.​ശി​ല്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.