ത​ട​സ​ങ്ങ​ൾ നീ​ങ്ങി, കെഎസ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു
Tuesday, January 14, 2020 11:10 PM IST
പാ​ല​ക്കാ​ട:് ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ​തോ​ടെ ക​ഐ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു.
കെഎസ്ആ​ർ​ടി​സി ആ​സ്ഥാ​ന​ത്ത് രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ്് ഡി​പ്പോ പ്ര​വൃ​ത്തി​ക്ക് ക​രാ​റെ​ടു​ത്ത ഉൗ​രാ​ളു​ങ്ക​ൽ കോ-​ഓ​പ്പ​റേ​റ​റീ​വ് സൊ​സൈ​റ​റി പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ജെ.​സി.​ബി അ​ട​ക്കം എ​ത്തി​ച്ച് സൊ​സൈ​റ്റി​യി​ലെ വി​ദ​ഗ്ധ​രാ​യ സം​ഘ​മാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ഉ​ള്ള 7.1 കോ​ടി​രൂ​പ​യി​ൽ നി​ന്നു​ള്ള അ​ഞ്ചു​കോ​ടി​യു​ടെ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് കെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 15 മാ​സം കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ​റി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സ്റ്റാ​ന്‍റി​ന്‍റെ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത പ​രി​ഷ്ക്ക​ര​ണം ന​ട​ത്തു​മെ​ന്ന് ഡി.​ടി.​ഒ ഉ​ബൈ​ദ് പ​റ​ഞ്ഞു. സ്റ്റാ​ന്‍റ് നി​ർ​മ്മാ​ണം മൂ​ലം കെഎ​സ്ആ​ർ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു ത​ട​സ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും ഡി.​ടി ഒ ​ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​വൃ​ത്തി​ക്ക് ആ​രം​ഭം കു​റി​ക്കു​ന്ന ച​ട​ങ്ങി​ൽ ഡി.​ടി.​ഒ ടി.​എ ഉ​ബൈ​ദ്, കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ് മ​ഹേ​ഷ്, എ​ൽ.​എ​സ്.​ജി.​ഡി ഓ​വ​ർ​സി​യ​ർ ഷി​ഹാ​ബ്, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യു​ടെ പി.​എ സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.