ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്: സൂ​ലൂ​ർ ആ​ർ​ടി​ഒ ഓ​ഫീ​സ് അ​ട​ച്ചി​ട്ടു
Sunday, August 9, 2020 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സൂ​ലൂ​ർ ആ​ർ​ടി​ഒ ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തേ തു​ട​ർ​ന്നാ​ണ് ഓ​ഗ​സ്റ്റ് 11 വ​രെ ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തേ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
സു​ന്ദ​രാ​പു​രം, മ​ധു​ക്ക​രൈ മാ​ർ​ക്ക​റ്റ് റോ​ഡി​ലു​ള്ള ഭാ​ര​ത് സ്റ്റേ​റ്റ് ബാ​ങ്കി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബാ​ങ്ക് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു. തു​ട​ർ​ന്ന് ബാ​ങ്കി​ൽ അ​ണു​നാ​ശി​നി ത​ളി​ച്ചു. ഓ​ഗ​സ്റ്റ് പ​ത്തു​മു​ത​ൽ ബാ​ങ്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.