ത​ച്ച​ന്പാ​റ​യി​ൽ ഇ​നി​മു​ത​ൽ എ​ല്ലാ ആ​ഴ്ച​യി​ലും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ്
Thursday, September 24, 2020 12:41 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം അ​റി​യാ​ൻ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ര​ത്തി​ൽ ഇ​നി​മു​ത​ൽ എ​ല്ലാ ആ​ഴ്ച​യി​ലും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് സ്ഥി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ത​ച്ച​ന്പാ​റ​യി​ൽ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ വ്യാ​ഴാ​ഴ്ച​യും പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ​കേ​ന്ദ്ര​ങ്ങ​ളി​ൽ 40 പേ​രെ പ​രി​ശോ​ധ​ന ന​ട​ത്തും. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ക​ച്ച​വ​ട​ക്കാ​ർ, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ ടാ​ക്സി​ഡ്രൈ​വ​ർ​മാ​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, കൂ​ലി​പ്പ​ണി​ക്കാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രെ പ​രി​ശോ​ധ​ന ന​ട​ത്തും. ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.​ക​ച്ച​വ​ട​ക്കാ​ർ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് വി​ട്ടു​നി​ല്കു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണും. അ​ത്ത​ര​ക്കാ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം പ​രി​ശോ​ധ​ന ന​ട​ത്തും. ഈ​യാ​ഴ്ച​ത്തെ പ​രി​ശോ​ധ​ന ഇ​ന്നു ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ​ക്കും മു​ൻ​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്കു​മാ​ണ് ഇ​ന്ന​ത്തെ പ​രി​ശോ​ധ​ന.