എയ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Wednesday, December 2, 2020 12:29 AM IST
കോ​യ​ന്പ​ത്തൂ​ർ:​എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് എ​ച്ച്.​ഐ.​വി.​ക്കെ​തി​രാ​യി പ്ര​തി​ഞ്ജ​യെ​ടു​ത്തു.​ജി​ല്ല​യി​ൽ 4000 എ​യ്ഡ്സ് ബാ​ധി​ത​രു​ണ്ടെ​ന്നും ഇ​തി​ൽ 2000 പു​രു​ഷ·ാ​രും 1800 സ്ത്രീ​ക​ളും 200 കു​ട്ടി​ക​ളു​മു​ണ്ട്. കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും മൂ​ലം രോ​ഗി​ക​ൾ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു​ണ്ട്.​സം​സ്ഥാ​ന സ​ർ​ക്കാ​രും സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പും സ്വീ​ക​രി​ച്ചു വ​രു​ന്ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ മൂ​ലം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം പ്ര​തി കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. റ​വ​ന്യു ഓ​ഫി​സ​ർ രാ​മ​ദു​രൈ മു​രു​ക​ൻ, സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.