ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, November 9, 2018 1:03 AM IST
വെ​ള്ള​റ​ട: ബൈ​ക്ക​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കാ​ക്ക​തൂ​ക്കി വെ​ള്ളാ​ര്‍ കി​ഴ​ക്കി​ന്‍​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മ​ണി​യ​ന്‍ -സ​ര​സ്വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ വി​ജി​ന്‍ (19) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് വി​ജി​നെ ബൈ​ക്ക് അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ന​ട്ടെ​ല്ല് ത​ക​ര്‍​ന്ന നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​ന്നു മു​ത​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വി​ജി​ന്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. വെ​ള്ള​റ​ട പോ​ലീ​സ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. സ​ഹോ​ദ​ര​ന്‍: സ​ജി​ന്‍.