സാ​ന്ത്വ​ന​യാ​ത്ര
Friday, November 9, 2018 1:30 AM IST
പ​യ്യാ​വൂ​ർ: വൃ​ക്ക​രോ​ഗി​യാ​യ വെ​മ്പു​വ​യി​ലെ മാ​റാ​ട്ടി​ൽ ആ​ന്‍റ​പ്പ​ന്‍റെ ഭാ​ര്യ ലൈ​സ​മ്മ​യു​ടെ കി​ഡ്നി മാ​റ്റി​വ​യ്ക്കു​ന്ന​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി പാ​ടാം​ക​വ​ല -ക​ണ്ണൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ജ​യ്‌ ബ​സ് ഒ​രു​ദി​വ​സ​ത്തെ മു​ഴു​വ​ൻ വ​രു​മാ​ന​വും ന​ൽ​കി സാ​ന്ത്വ​ന​യാ​ത്ര ന​ട​ത്തി. യാ​ത്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് പ​ര​ത്ത​നാ​ൽ ടെ​സി ഇ​മ്മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​ർ​ധ​ന​രാ​യ ലൈ​സ​മ്മ​യു​ടെ ചി​കി​ത്സാ​ർ​ഥം ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ​ണം സ്വ​രൂ​പി​ച്ചാ​ണു കി​ഡ്നി മാ​റ്റി​വ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത്‌. ഭ​ർ​ത്താ​വ് ആ​ന്‍റ​പ്പ​ന്‍റെ കി​ഡ്നി​യാ​ണു ന​ൽ​കു​ന്ന​ത്.