ചാ​ക്യാ​രെ​ത്തി, ശി​ഷ്യ​ഗ​ണ​ങ്ങ​ളോ​ടൊ​പ്പം
Friday, December 7, 2018 10:56 PM IST
ആ​ല​പ്പു​ഴ: ക​ലോ​ത്സ​വ വേ​ദി​യി​ൽ ഇ​ത്ത​വ​ണ പൈ​ങ്കു​ളം നാ​രാ​യ​ണ ചാ​ക്യാ​ർ എ​ത്തി​യ​ത് 205 അം​ഗ ശി​ഷ്യ​ഗ​ണ​ങ്ങ​ളു​മാ​യി.
കൂ​ത്ത്, കൂ​ടി​യാ​ട്ടം ക​ലാ​കാ​ര​നാ​യ പൈ​ങ്കു​ളം നാ​രാ​യ​ണ ചാ​ക്യാ​ർ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 205 ശി​ക്ഷ്യ ഗ​ണ​ങ്ങ​ളു​മാ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടി​യാ​ട്ടം, പാ​ഠ​കം, ചാ​ക്യാ​ർ​കൂ​ത്ത്, ന​ങ്ങ്യാ​ർ​കൂ​ത്ത് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കാ​നെ​ത്തി​യി​ട്ടു​ള്ള​ത്. പൊ​തു​വെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ മി​ക​വ് പു​ല​ർ​ത്തു​ന്നു​ണ്ട്. ഒ​ട്ടു​മി​ക്ക ജി​ല്ല​ക​ളി​ൽ​നി​ന്നും പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ വി​ളി​ക്കു​ന്നു​ണ്ട്. പ​ക്ഷെ എ​ല്ലാ​യി​ട​ത്തും പോ​കാ​ൻ ക​ഴി​യി​ല്ല​ന്ന് പൈ​ങ്കു​ളം പ​റ​യു​ന്നു. ഒ​രേ മ​ത്സ​ര​യി​നം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​രേ സ​മ​യ​ത്ത് ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ പ്ര​യാ​സം ഇ​തു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.