ചു​പ്കേ ചു​പ്കേ രാ​തി​ൽ നി​റ​ഞ്ഞു ഗ​സ​ൽ ആ​ലാ​പ​നം
Friday, December 7, 2018 11:49 PM IST
ആ​ല​പ്പു​ഴ: മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലും മി​ർ​സ ഗ​ലീ​ബും നി​റ​ഞ്ഞു​നി​ന്ന ഉ​റു​ദു ഗ​സ​ൽ​വേ​ദി ആ​ല​പ്പു​ഴ​കാ​ർ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. ക​ലോ​ത്സ​വ വേ​ദി​യി​ൽ ഉ​റു​ദു ഗ​സ​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ത്സ​ര​യി​ന​മാ​ണ്. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഉ​റു​ദു ഗ​സ​ൽ വേ​ദി​യാ​ണ് പ്ര​മു​ഖ ഗ​സ​ൽ ക​ലാ​കാ​രന്മാ​രു​ടെ അ​നു​സ്മ​ര​ണ​വേ​ദി​യാ​യി മാ​റി​യ​ത്. പ​ത്തു മി​നി​റ്റാ​ണ് ഓ​രോ വി​ദ്യാ​ർ​ഥി​ക്കും അ​നു​വ​ദി​ച്ച സ​മ​യം. ഗു​ലാം അ​ലി​യു​ടെ പ്ര​ശ​സ്ത ഗ​സ​ൽ ’ചു​പ്കേ ചു​പ്കേ രാ​ത് ദി​ൻ’​ആ​യി​രു​ന്നു കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളും ആ​ലാ​പ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗ​സ​ൽ മ​ത്സ​ര​ത്തി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പു​റ​ത്തു​നി​ന്ന് ഹാ​ർ​മോ​ണി​യ​വും ത​ബ​ല​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ഈ ​അ​വ​സ​രം ഇ​ക്കൊ​ല്ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ ന​ട​ന്ന ഹൈ​സ്കൂ​ൾ ഗ​സ​ൽ ആ​ലാ​പ​ന​മ​ത്സ​ര​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്ന​പ്പോ​ൾ ആ​ദ്യം ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പ​രി​ഹ​രി​ച്ചു.