ജി​ല്ല​യെ മു​ള​യു​ടെ ത​ല​സ്ഥാ​ന​മാ​ക്ക​ല്‍: ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും
Saturday, December 8, 2018 1:28 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യെ മു​ള​യു​ടെ ത​ല​സ്ഥാ​ന​മാ​ക്ക​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഡി​സം​ബ​റി​ല്‍ ര​ണ്ടു​വീ​തം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് 13 ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ടെ ക​ര​ട് രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. മു​ള​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ഭീ​ഷ​ണി​ക്ക് പ​രി​ഹാ​രം കാ​ണാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. ജി​ല്ല​യി​ല്‍ 15,000 ഹെ​ക്ട​റോ​ളം വ​രു​ന്ന ത​രി​ശ് ഭൂ​മി ഫ​ല​ഭൂ​യി​ഷ്ട​മാ​ക്കാ​നും മ​ണ്ണൊ​ലി​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നും മു​ള​ക്കൃ​ഷി​യി​ലൂ​ടെ ക​ഴി​യു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. മ​റ്റു​ള്ള കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് നോ​ക്കു​മ്പോ​ള്‍ താ​ര​ത​മ്യേ​ന ചെ​ല​വ് കു​റ​ഞ്ഞ​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മു​ള കൃ​ഷി ഭാ​ര​മാ​വി​ല്ല. മൂ​ന്നു ല​ക്ഷം മു​ള​ത്തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വി​ത്തു​ക​ള്‍ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും. മ​ണ്ണ് പ​രി​ശോ​ധ​ന​യ് ക്കും കി​ണ​റി​ലെ ജ​ല​നി​ര​പ്പ് പ​രി​ശോ​ധി​ക്കാ​നും വി​ദ​ഗ്ധ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​വും.
വ​നി​താ​ക​ര്‍​മ​സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ച് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കും.
വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തോ​ടൊ​പ്പം​ത​ന്നെ ജി​ല്ല​യി​ല്‍ ചെ​റു​കി​ട-​വ​ന്‍​കി​ട മു​ള​യ​ധി​ഷ്ടി​ത വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക ച​ര്‍​ച്ച ന​ട​ത്തും. ആ​വ​ശ്യ​മാ​യ ഫ​ണ്ട് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് അ​താ​ത് സ​മ​യ​ത്ത് അ​നു​വ​ദി​ച്ചു കി​ട്ടാ​നു​ള്ള അ​നു​മ​തി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് കെ.​എന്‍. ജ്യോ​തി​കു​മാ​രി, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ കെ.​ബി​ജു, എ​ഡി​സി ജ​ന​റ​ല്‍ ബെ​വി​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ്, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വി.​കെ.​ദി​ലീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.