ഇ.​എ​സ്എ അ​ന്തി​മ വി​ജ്ഞാ​പ​നം ഉ​ട​ൻ വേ​ണം: കേ​ര​ള കോ​ൺഗ്രസ് -​എം
Saturday, December 8, 2018 10:27 PM IST
തൊ​ടു​പു​ഴ : ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ത​യാ​റാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും പ്ലാ​നും അ​തേ​പ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​നി​യും അ​ന്തി​മ വി​ജ്ഞാ​പ​നം നീ​ട്ടു​ന്ന​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ല.
പി​ണ​റാ​യി സ​ർ​ക്കാ​ർ ഈ ​റി​പ്പോ​ർ​ട്ടി​ന് കൊ​ണ്ടു വ​ന്ന ഭേ​ദ​ഗ​തി അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​നും ഉ​മ്മ​ൻ​ച​ണ്ടി സ​ർ​ക്കാ​ർ ചെ​യ്ത​ത് തെ​റ്റാ​യി​രു​ന്നു​വെ​ന്നും ക​ർ​ഷ​ക​ദ്രോ​ഹ​മാ​യി​രു​ന്നു​വെ​ന്നും വ​രു​ത്തി ത്തീ​ർ​ക്കാ​നു​ള്ള ഇ​ടു​ക്കി എം​പി​യു​ടെ ഹീ​ന​ശ്ര​മ​മാ​ണ് അ​ന്തി​മ വി​ജ്ഞാ​പ​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ളി​ലെ കൃ​ഷി ഭൂ​മി​യും അ​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഇ​എ​സ്എ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യും ച​തു​പ്പ്, പാ​റ​ക്കെ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ല​നി​ർ​ത്തി​യു​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​ൻ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്. ഈ ​റി​പ്പോ​ർ​ട്ട് അ​ന്ന​ത്തെ യു​പി​എ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് 2014 മാ​ർ​ച്ച് 10നു ​ക​ര​ടു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൻ​മേ​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ൽ നി​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പി​ന്തി​രി​പ്പി​ച്ച​ത്. ഇ​എ​സ്എ വി​ഷ​യം താ​മി​സി​പ്പി​ച്ച എം​പി ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.