ഡി​സം​ബ​ർ ഫെ​സ്റ്റി​നു മി​ഴി​വേ​കി ഗോ​ത്ര മേ​ള
Saturday, December 8, 2018 10:51 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ഡി​സം​ബ​ർ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഗോ​ത്ര​പെ​രു​മ- ഗോ​ത്ര ക​ലാ​മേ​ള ന​ട​ന്നു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ശ്രീ ക​ലാ ട്രൂ​പ്പു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​രന്മാരാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. ക​ലാ​മേ​ള​യു​ടെ ആ​ദ്യ ദി​വ​സം റാ​ന്നി ഉ​തി​മൂ​ട് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ നി​ന്നു​ള്ള ശ്രീ​ഭ​ദ്ര അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ പു​റ​മാ​ടി​യാ​ട്ടം, കോ​ൽ​ക്ക​ളി, മു​ടി​യാ​ട്ടം, നാ​ട​ൻ​പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ച്ചു.
ര​ണ്ടാം ദി​വ​സം നാ​റാ​ണം​മൂ​ഴി അ​ടി​ച്ചി​പ്പു​ഴ കോ​ള​നി​യി​ലെ മ​ഹി​മ, അ​മൃ​തം എ​ന്നി അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ കോ​ൽ​ക്ക​ളി, നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഗോ​ത്ര ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഗോ​ത്ര ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ വി. ​വി​ജ​യ​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഷം​സു​ദീ​ൻ, എ​ഡി​എം​സി വി.​എ​സ്. സീ​മ, എ​ഡി​എം​സി മ​ണി​ക​ണ്ഠ​ൻ, ഡി​പി​എം. ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌