ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, December 8, 2018 10:55 PM IST
കു​റ്റ്യാ​ടി: വ​യ​നാ​ട്, പ​ക്രം ത​ളം ചു​രം റോ​ഡി​ൽ മു​ള​വ​ട്ടം, പ​ര​പ്പ്പാ​ല​ത്തി​ന് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. പൂ​തം പ​റ പ​രേ​ത​നാ​യ ക​ട​ത്ത​ല​കു​ന്നേ​ൽ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ലി​സാ​മ്മ (44) യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്കാ​ണ് അ​പ​ക​ടം.

മ​ക​ൻ ജി​ൻ​സി​ന്‍റെ ബൈ​ക്കി​നു പി​റ​കി​ൽ പൂ​തം​പാ​റ​യി​ൽ നി​ന്ന് തൊ​ട്ടി​ൽ​പാ​ല​ത്തെ​ക്ക് വ​രു​മ്പോ​ൾ തൊ​ട്ടി​ൽ​പ്പാ​ല​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബ​സ് ബൈ​ക്കി​ലി​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ലി​സാ​മ്മ അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ച് മ​രി​ച്ചു. മ​ക​ൾ: ജി​ൻ​സ് (പ്ള​സ് ടു ​വി​ദ്യാ​ർ​ഥി ചാ​ത്ത​ൻ​ങ്കോ​ട്ടു​ന​ട എ​ജെ​ജെ​എം​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി ). സം​സ്കാ​രം ഇ​ന്ന് 10ന് ​പൂ​തം പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ.