കെ​യ​ർ ഹോം ​പ​ദ്ധ​തി ഭ​വ​ന​നി​ർ​മാ​ണം ജ​നു​വ​രി​യി​ൽ തു​ട​ങ്ങും: മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Saturday, December 8, 2018 10:57 PM IST
കൊല്ലം: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു​വ​ച്ച് ന​ൽ​കു​ന്ന​തി​ന് സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ലെ 40 സ​ഹ​ക​ര​ണ യൂ​ണി​യ​നു​ക​ളാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. വീ​ടു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന​യി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. മാ​ർ​ച്ച് മാ​സ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട ത്. ​പ്ര​ള​യ​ത്തി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ പു​ര​ധി​വാ​സ​ത്തി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല വ​ഹി​ക്കു​ന്ന പ​ങ്ക് സ്തു​ത്യ​ർ​ഹ​മാ​ണെന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ പ്ലാ​ൻ ഗു​ണ​ഭോ​ക്താ​വാ​യ നി​ർ​മ​ല​യ്ക്ക് മ​ന്ത്രി കൈ​മാ​റി. എം. ​നൗ​ഷാ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. കാ​ർ​ത്തി​കേ​യ​ൻ, എ​ൻ​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

കു​ന്ന​ത്തൂ​ർ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ എം. ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. എം.​സി. ബി​നു​കു​മാ​ർ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എ. ​പ്ര​ദീ​പ്, കെ.​വി. പ്ര​മോ​ദ്, ബി. ​പ്രേം​കു​മാ​ർ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ.​എ​സ്. ഷീ​ബാ​ബീ​വി, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ബി.​എ​സ്. പ്ര​വീ​ണ്‍​ദാ​സ്, സ​ഹ​ക​ര​ണ ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡി. ​പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.