അ​ക​ന്പാ​ടം-​നി​ല​ന്പൂ​ർ റോ​ഡി​ൽ മു​ളങ്കാ​ടു​ക​ൾ ഭീ​ഷ​ണി​യാ​കുന്നു
Sunday, December 9, 2018 1:42 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം-​നി​ല​ന്പൂ​ർ റോ​ഡി​ൽ മു​ളം​കാ​ടു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കാ​ഞ്ഞി​ര​പ​ടി​ക്കും എ​ര​ഞ്ഞി​മ​ങ്ങാ​ടി​നു​മി​ട​യി​ൽ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് മു​ളം​കാ​ടു​ക​ൾ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും മു​ള​ക​ൾ വ​ള​ർ​ന്ന് റോ​ഡി​ലേ​ക്ക് പ​ട​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​രു​ഭാ​ഗ​ത്തു നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ദൂ​രെ നി​ന്നും കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധമാ​ണ്. ഇ​വി​ടെ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി വ​നം വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ലെ​ങ്കി​ലും മു​ളം​കാ​ട് വെ​ട്ടി നീ​ക്കാ​ൻ വ​നം വ​കു​പ്പ് ത​യ്യാ​റാ​ക​ണ ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.