ദേ​ശ​ഭ​ക്തി ഗാ​ന​മ​ത്സ​ര​ത്തി​ല്‍ മേ​പ്പ​യ്യൂ​ര്‍ വി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്ത്
Sunday, December 9, 2018 1:46 AM IST
പേ​രാ​മ്പ്ര: ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട്‌​സ് ട്ര​സ്റ്റ് ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മവാർഷികത്തോടനുബന്ധിച്ച് പേ​രാ​മ്പ്ര ബി​ആ​സി​യി​ല്‍ ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം ന​ട​ത്തി​.
ജി​വി​എ​ച്ച്എ​സ്എ​സ് മേ​പ്പ​യ്യൂ​ർ, ഗ​വ. എ​ച്ച്എ​സ്എ​സ് ന​ടു​വ​ണ്ണൂ​ർ, കൂ​രാ​ച്ചു​ണ്ട് എ​ച്ച്എ​സ്എ​സ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേ​ടി. വി​ജ​യി​ക​ള്‍​ക്ക് ബ​ഹു​മ​തി പ​ത്ര​വും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.
ഗ​വ. സി​കെ​ജി കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​പി. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​പ്പി​ള ക​ല അ​ക്കാഡ​മി​യു​ടെ 2018ലെ ​സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ എ.​കെ. ത​റു​വാ​യി ഹാ​ജി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു.
ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. ര​മ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ.​വി. രാ​മ​ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ആ​ര്‍​സി റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ന്‍ സ​ത്യ​ന്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് അം​ഗം ജാ​നു ക​ണി​യാ​ങ്ക​ണ്ടി, കെ.​കെ. ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ർ​ഷി​ക വി​ള​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു

പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര മീ​ത്ത​ലെ പ​റ​മ്പി​ൽ കു​ഞ്ഞി​ക്ക​ണാ​ര​ൻ പി​ലാ​ക്കു​ന്ന​ത് താ​ഴെ കൃ​ഷി ചെ​യ്ത വി​ള​ക​ൾ സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.
തെ​ങ്ങി​ൻ തൈ, ​ക​വു​ങ്ങി​ൻ തൈ, ​വാ​ഴ, പ​ച്ച​ക്ക​റി എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.
ശ​നി​യാ​ഴ്ച്ച രാ​വി​ലെ ന​ന​ക്കാ​ൻ പോ​യ​പ്പോ​ളാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വാ​ർ​ഡ് മെ​മ്പ​ർ അ​ജി​ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പേ​രാ​മ്പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.